Friday 1 March 2013

നീ ഉണ്ടായിരിക്കണം ...



ഒരു വാക്കിന്‍ചൂരല്‍ കൊണ്ട് നിനക്കെന്റെ
ഹൃദയം മുറിക്കാന്‍ പറ്റുമെങ്കില്‍,
ഞാനിതാ നീട്ടുന്നു ചോരയിറ്റുവീഴുമെന്‍ ഹൃദയം...
നീയതെടുത്തുകൊള്‍ക
തീപോലെ പഴുത്തൊരാ വാക്കുകൊണ്ട്
നീയതു മുറിവേല്‍പ്പിച്ചു കൊള്‍ക..
എങ്കിലും ഇവിടെ ഞാനിതാ നിന്നെ
നോക്കി മന്ദഹസിച്ചുതന്നെയിരിക്കുന്നു.
ഒരുനാള്‍ വരും ...
നിന്‍ കണ്ണീര്‍ കുതിര്‍ന്നോരാ കവിളിണ
എന്റെ നെഞ്ചോടു ചേര്‍ത്തുവെയ്ക്കും.
തരികെന്റെ ഹൃദയമെന്നാര്‍ത്തു  ഞാന്‍
നിന്നെ പുണര്‍ന്നുനില്‍ക്കും.
തരികെന്റെ നിലാവിനെ ,
തരികെന്റെ കിനാവിനെ
തരിക നീയെന്നെ പുണര്‍ന്നൊരീ നിന്നെ തന്നെ.....
സൂര്യനെ ചൊല്ലി കിഴക്കിനോട് ഞാന്‍ തര്‍ക്കിക്കും
ഒരു യുഗം മുഴുവന്‍ ഞാന്‍ നിനക്ക് കാവലിരിക്കും ..
നീ വരുമെന്നോര്‍ത്ത് ..
ഈ മരുഭൂവിലിനിയും നീ ഉണ്ടായിരിക്കണം ..
ഉണ്ടായിരിക്കണം....

2 comments:

  1. ആരോടാണോ പറയുന്നത്, ഇതവൻ(അവൾ) കേൾക്കട്ടെ.. വരട്ടെ..എന്നും കൂടെയുണ്ടാവട്ടെ.


    ശുഭാശംസകൾ....

    ReplyDelete
  2. പ്രണയവരികള് നന്നായി...ആശംസകള്

    ReplyDelete