Sunday, 3 February 2013

പുഴകള്‍ ഉണ്ടാകുന്നത്



മഴയെ തൊട്ടുരുമ്മി കൊണ്ടുള്ള  യാത്ര അവസാനിക്കാതെയിരിക്കട്ടെആകെ ഇരുണ്ട ആകാശത്ത്  ഇനിയും സൂര്യനുദിക്കാതിരുന്നെങ്കില്‍ .. മഴയിലേക്ക് നീട്ടിയ കൈകളില്‍ തണുപ്പിന്റെ  തന്ത്രി മീട്ടിഅതിലൊരു ഹിമബിന്ദുപോലെ ഞാനും വീണലിഞ്ഞില്ലാതെയാകുന്ന നിമിഷം വന്നെത്തുമെന്നു  മഴ തന്നെ പാടിപറഞ്ഞുഇനി രാത്രിമഴയ്ക്ക്  കരഞ്ഞു ശുദ്ധയാകാന്‍ കുറച്ചു മണിക്കൂറുകള്‍ ബാക്കിയുണ്ട് ...  മണിക്കൂറുകള്‍ മതി എനിക്കു നിന്നിലേക്കണയുവാന്.. നിലാവു തെളിച്ചു നീ അവിടെ തന്നെ നില്ക്കുക.

മഴയൊഴുകുന്ന വഴികളിലൂടെ നിന്റെ കൈ  ചേര്‍ത്തുപിടിച്ചുകൊണ്ട് എനിക്കു നടക്കണം. നമ്മുടെ വഴികളില്‍ നിറയെ മഞ്ഞ നിറമുള്ള അരളിപ്പൂക്കള്‍ വീണു കിടക്കുന്നുണ്ടാകും. അവയിലൊന്നും ചവിട്ടാതെ, വീണ പൂക്കളെ ഞെരിക്കാതെ നടക്കുന്നതു എളുപ്പമല്ല. എങ്കിലും നിന്റെ കാലുകളില്‍ എന്റെ പാദങ്ങള്‍‍  ചേര്‍ത്തുവെച്ചു മഴക്കാറ്റില്‍ ആടുന്ന മുടിയിഴകളില്‍‍  വിരല്‍ ചേര്‍ത്തുവെച്ചു ഞാന്‍ വരുന്നുണ്ട്. എന്റെ പ്രണയത്തിന്റെ മറ പറ്റി ... മഴയിലാണ് പുഴകള്‍ ഉണ്ടാകുന്നത്.

3 comments:

  1. മഴപോലെ വന്ന് നനയിക്കുന്നു

    (പവിഴമല്ലിയെന്ന പേരില്‍ വേറൊരു ബ്ലോഗ് ഉണ്ടെന്ന് തോന്നുന്നു)

    ReplyDelete
  2. "പച്ച എപ്പോഴും അക്കരയില്‍ ആണ്!"

    ReplyDelete